By: Oneindia Malayalam Video Team
Published : July 21, 2017, 04:58

പൊട്ടിത്തെറിച്ച് ഹര്‍മന്‍ കരച്ചിലിന്റെ വക്കില്‍ ദീപ്തി ശര്‍മ

Subscribe to Oneindia Malayalam

ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യന്‍ ഇന്നിംഗ്‌സിനിടെ നാടകീയ സംഭവങ്ങള്‍. വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, പുരുഷ ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കൗര്‍ 98 റണ്‍സില്‍ നില്‍ക്കേയായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സെഞ്ചുറിക്ക് രണ്ട് റണ്‍സ് മാത്രം അകലെ നില്‍ക്കവേ ഹര്‍മന്‍പ്രീത് കൗര്‍ ലെഗ് സൈഡിലേക്ക് കളിച്ച് റണ്‍സിനായി ഓടി. ഇടംകൈ ബാറ്റ്‌സ്മാന്‍ ദീപ്തി ശര്‍മയായിരുന്നു മറുവശത്ത്. കൗര്‍ രണ്ടാം റണ്‍സിന് ഓടുമെന്ന് പ്രതീക്ഷിക്കാതിരുന്ന ദീപ്തി പ്രതികരിക്കാനും വൈകി. നോണ്‍സ്‌ട്രൈക്ക് എന്‍ഡില്‍ ദീപ്തി റണ്ണൗട്ടാകുമെന്ന് തോന്നിച്ച നിമിഷത്തിലാണ് കൗറിന് ദേഷ്യം വന്നത്. തേര്‍ഡ് അംപയറിന് തീരുമാനം വിട്ടപ്പോള്‍ കൗര്‍ ദേഷ്യം നിയന്ത്രിക്കാനാകാതെ ദീപ്തിക്ക് നേരെ അലറുകയായിരുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം