• search
  • Live TV
By : Oneindia Video Malayalam Team
Published : September 07, 2020, 06:20
Duration : 03:50

മഴ കനക്കും, അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമാകുന്നു

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ ്. തൃശൂര്‍, മലപ്പുറം , കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഇവിടങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴയാകും ലഭിക്കുക. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.എറണാകുളം , ഇടുക്കി, വയനാട് , കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ കനത്ത മഴക്ക് സാദ്ധ്യതയുണ്ട്. പൊതുവില്‍ വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച പതിമൂന്ന് ജില്ലകളില്‍ ശക്തമായ മഴ സാദ്ധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്. തീരദേശങ്ങളില്‍ കനത്ത കാറ്റിനും, തിരമാലയ്ക്കും സാദ്ധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം