By: Oneindia Malayalam Video Team
Published : December 27, 2017, 11:41

ഇങ്ങനെയും നല്ല പ്രണയിനിയെ കണ്ടെത്താം

Subscribe to Oneindia Malayalam

ഇങ്ങനെയും നല്ല പ്രണയിനിയെ കണ്ടെത്താം.പ്രണയം ഒരു കലയാണ്. അഭൌമമായ ഒരു സൌന്ദര്യം അതില്‍ ആവോളം ദര്‍ശിക്കാനാവും. കാല്‍‌പനികതയുടെയും മാസ്മരികതയുടെയും നിറച്ചാര്‍ത്തുകളോടെ രണ്ട് ഹൃദയങ്ങളുടെ കാന്‍‌വാസില്‍ മനോഹരമായി എഴുതപ്പെടുന്ന ഒരു ചിത്രമാണത്.

നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പ്രണയജീവിതത്തിന്‍റെ ഉറപ്പും ഈടും നിശ്ചയിക്കുന്നത്. തന്‍റെ ഹൃദയത്തെ തുറന്ന് കാട്ടുന്ന ഒരധ്യാപകന്‍ എന്നതിലുപരി മറ്റൊരു ഹൃദയത്തെ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് ഇവിടെ നിങ്ങള്‍. ആരും പൂര്‍ണരല്ലെന്നും തെറ്റുകള്‍ മനുഷ്യ സഹജമാണെന്നും തിരിച്ചറിയുന്ന ഒരു കലാകാരന് മാത്രമേ പ്രണയ ചിത്രം പൂര്‍ണതയില്‍ വരച്ചു ചേര്‍ക്കാനാവൂ. കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ചിത്രത്തിന്‍റെ ശോഭയ്ക്ക് മങ്ങലേല്‍പ്പിക്കും.

പ്രണയത്തിന്‍റെ സൌന്ദര്യം എന്നെന്നും നിലനിര്‍ത്താന്‍ ഇതാ കുറച്ച് മാര്‍ഗങ്ങള്‍.പ്രണയിനിയുടെ ദൌര്‍ബല്യങ്ങള്‍
ചൂണ്ടിക്കാണിക്കുന്നതോടൊപ്പം അവളുടെ നന്‍‌മകള്‍ തിരിച്ചറിയുക. കുറ്റപ്പെടുത്തലുകല്‍ പരമാവധി ഒഴിവാക്കുക.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം