By: Oneindia Malayalam Video Team
Published : December 30, 2017, 11:25

പുതുവർഷം ആഘോഷിക്കരുതെന്ന് ഹിന്ദു സംഘടനകൾ

Subscribe to Oneindia Malayalam

പുതുവത്സരദിനത്തിലെ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്ത്. രാത്രി 12 മണിക്കു മുൻപ് തന്നെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്രംഗ് ദൾ, വിഎച്ച്പി തുടങ്ങിയ സംഘടനകൾ നഗരത്തിലെ ഹോട്ടലുകൾക്ക് നിർദേശം നൽകുകയും ചെയ്തു. കൂടാതെ ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ പോലീസിനേയും സമീപിച്ചിട്ടുണ്ട്. പുതുവത്സര ആഘോഷത്തിൽ ലഹരിയുടെ അമിത ഉപയോഗവും ലൈംഗിക അഴിഞ്ഞാട്ടവും നടക്കുന്നതായി ആരോപിച്ചാണ് നിയന്ത്രണവുമായി സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സണ്ണി ലിയോൺ പങ്കെടുക്കുന്ന നൃത്ത പരിപാടി സംഘടിപ്പിച്ചിരുന്നു.ഇതിനെ തുടർന്ന് പരിപാടി വേണ്ടന്നു വയ്ക്കുകയായിരുന്നു.അതേസമയം സദാചാര പോലീസിങ് നടത്താൻ ഒരു സംഘടനയ്ക്കും അധികാരമില്ലെന്നു കർണ്ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. എല്ലാ വര്‍ഷവും ഇത്തരം സംഘടനകള്‍ ഇത്തരം എതിര്‍പ്പുകളുമായി രംഗത്തുവരാറുള്ളതാണ് എന്നാല്‍ അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം