By: Oneindia Malayalam Video Team
Published : January 12, 2018, 07:02

വിവാദത്തെ പരസ്യമാക്കിയ ന്യായാധിപന്‍മാര്‍

Subscribe to Oneindia Malayalam

ജഡ്ജിമാരുടെ നിയമിക്കുന്നതിനുള്ള കൊളീജിയത്തിലെ തര്‍ക്കം പൊതുമധ്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. നാലു സുപ്രീം കോടതി ജഡ്ജിമാര്‍ വിഷയവുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിൡച്ചതും ഇന്ത്യന്‍ നിയമവ്യവസ്ഥിയില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതായിരുന്നു. ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നാല് ജഡ്ജിമാര്‍ വിഷയം പൊതുമധ്യത്തിലേക്ക് കൊണ്ടുവന്നത്. ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, മലയാളിയായ കുര്യന്‍ ജോസഫ് എന്നിവരാണ് പ്രതിഷേധത്തിന്റെ ഭാഗമായി വാര്‍ത്താസമ്മേളനം വിളിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമേ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന് നാലു ജഡ്ജിമാര്‍ ചേര്‍ന്നതാണ് കൊളീജിയം പാനല്‍. കേരള ഹൈക്കോടതിയിലെ മുന്‍ ജസ്റ്റിസ്, ഗുവാഹത്തി ഹൈക്കോടതിയിലും അദ്ദേഹം ചീഫ് ജസ്റ്റിസായിരുന്നു. മൂന്ന് സുപ്രധാന വിധികളാണ് അദ്ദേഹത്തെ ഏറ്റവും പ്രശസ്തനാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിധിയാണ് ഏറ്റവും പ്രശസ്തമായത്. മറ്റൊരാളെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ഒരാള്‍ അറസ്റ്റിലാവുന്നത് നീതിനിഷേധത്തിന് തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിധി. ഇത് ഭരണഘടനാ തത്ത്വത്തിലുള്ള സഹിഷ്ണുത അടയാളപ്പെടുത്തുന്ന വിധിയാണെന്ന് അഭിപ്രായമുണ്ടായി. ആധാറും അതിന്റെ സേവനങ്ങള്‍ സംബന്ധിച്ച് വിധിയും അതിന് ശേഷമുണ്ടായ കൊളീജിയം നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതും ചെലമേശ്വറിനെ പ്രശസ്തനാക്കി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം