By: Oneindia Malayalam Video Team
Published : October 26, 2017, 06:20

മതത്തിൻറെ പേരില്‍‌ തമ്മില്‍ത്തല്ലുന്നവർ കാണുക: ഈ ഗ്രാമങ്ങളുടെ കഥ

Subscribe to Oneindia Malayalam

മതത്തിൻറെയും ജാതിയുടെയും പേരില്‍ തമ്മില്‍ത്തല്ലുന്നവർ കോട്ടയത്തെ ഈ രണ്ട് ഗ്രാമങ്ങളെ പരിചയപ്പെടുക.അന്യസംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫാണ് കേരളം എന്ന് തമാശയായി പറയാറുള്ളതാണ്. തമിഴ്‌നാട് സ്വദേശി ജയനെ സംബന്ധിച്ച് കേരളം ഭാഗ്യഭൂമി തന്നെയാണ്. സ്വന്തം ബന്ധുക്കള്‍ പോലും കയ്യൊഴിഞ്ഞപ്പോള്‍ ജയന് വേണ്ടി കൈകോര്‍ത്തത് കോട്ടയത്തെ രണ്ട് ചെറിയ ഗ്രാമങ്ങളാണ്. ന്യൂസ് മിനുട്ടാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ ജയനെ സഹായിക്കാൻ ഈ രണ്ട് ഗ്രാമങ്ങള്‍ ഒന്നായി. കോട്ടയത്തം ചിങ്ങവനവും പള്ളവും. മധുരൈ സ്വദേശിയായ ജയന്‍ എന്ന നാല്‍പ്പത്തിയഞ്ചുകാരന്‍ കഴിഞ്ഞ 28 വര്‍ഷങ്ങളായി കേരളത്തിലാണ്. വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് കൊടുത്താണ് ജയന്റെ ഉപജീവനം. രണ്ട് വർഷം മുൻപ് കിഡ്നി തകരാറിലായതോടെ ജയൻറെ ജീവിതം മാറിമറിഞ്ഞു. കിഡ്നി മാറ്റിവെക്കുക മാത്രമായി പരിഹാരം. പിന്നീട് സംഭവിച്ചത് ഇങ്ങനെ.വീഡിയോ കാണൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം