By: Oneindia Malayalam Video Team
Published : October 25, 2017, 06:08

ഐ വി ശശി ദ ഹിറ്റ്മേക്കർ

Subscribe to Oneindia Malayalam

മലയാളത്തിന് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകൻ ഐവി ശശി യാത്രയായി. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ്മേക്കറായ അദ്ദേഹം 150ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാല്‍, ജയൻ, സീമ തുടങ്ങി നിരവധി പേരെ താരങ്ങളാക്കി മാറ്റിയ സംവിധായകൻ കൂടിയാണ് അദ്ദേഹം. നടി സീമയാണ് ഭാര്യ. മലയാള സിനിമയുടെ നികത്താനാവാത്ത നഷ്ടം. സംവിധായകന്‍ ഐവി ശശിയുടെ വേര്‍പാടില്‍ നിന്നും സിനിമാലോകം മുക്തരായിട്ടില്ല. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന സംവിധായകന്റെ അപ്രതീക്ഷിത വേര്‍പാട് പ്രേക്ഷകരെയും വേദനിപ്പിച്ചിരുന്നു.ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐവി ശശി വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലായിരുന്നു. മൂന്ന് വര്‍ഷത്തിന് മുമ്പേ ഇതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. തിരക്കഥ അവസാന ഘട്ടത്തിലായിരുന്നു.മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കറായ അദ്ദേഹം 150 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം