By: Oneindia Malayalam Video Team
Published : January 11, 2018, 01:08

ഹ്യൂമേട്ടൻറെ ഹാട്രിക്കിൽ ബ്ലാസ്റ്റേഴ്സിന് ഉഗ്രൻ ജയം

Subscribe to Oneindia Malayalam

ഒടുവില്‍ സാക്ഷാല്‍ ഹ്യൂമേട്ടന്‍ അവതരിച്ചു, അത് സ്വന്തം മൈതാനമായ കൊച്ചിയിലല്ല, മറിച്ച് രാജ്യതലസ്ഥാനത്ത്. സീസണില്‍ ഇതുവരെ ഗോള്‍ നേടിയിട്ടില്ലെന്ന ചീത്തപ്പേര് ഹാട്രിക്കോടെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം കഴുകിക്കളഞ്ഞപ്പോള്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു തകര്‍പ്പന്‍ ജയം. ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് മഞ്ഞപ്പട മുക്കുകയായിരുന്നു. ടീമിന്റെ മൂന്നു ഗോളും നേടിയ ഹ്യൂമേട്ടന്റെ വണ്‍മാന്‍ ഷോയാണ് ബ്ലാസ്‌റ്റേഴ്‌സിനെ ആധികാരിക വിജയത്തിലേക്കു നയിച്ചത്. മല്‍സരത്തിനു മുമ്പ് പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഈ ജയത്തോടെ 11 പോയിന്റോടെ ആറാംസ്ഥാനത്തേക്കു കയറി. സെമി ഫൈനല്‍ പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിനെ ഹ്യൂം വീരോചിത പ്രകടനത്തിലൂടെ ജയത്തിലേക്കു നയിക്കുകയായിരുന്നു. 12ാം മിനിറ്റില്‍ മല്‍സരത്തിലെ ആദ്യ മുന്നേറ്റം തന്നെ ഗോളാക്കി മാറ്റി മഞ്ഞപ്പട ആതിഥേയരെ സ്തബ്ധരാക്കി. കറേജ് പെക്ക്യൂസന്റെ വ്യക്തിഗത മികവിന്റെ നേര്‍ക്കാഴ്ച കൂടിയായിരുന്നു ഈ ഗോള്‍. ഇടതു വിങിലൂടെ ഡിഫന്‍ഡറുടെ ടാക്ലിങ് മറികടന്ന് ബോക്‌സിനുള്ളിലേക്ക് ഇരച്ചുകയറിയ പെക്ക്യൂസന്‍ തടയാനെത്തിയ മറ്റൊരു ഡിഫന്‍ഡറെയും ഗോളിയെയും കബളിപ്പിച്ച് ബോക്‌സിനു കുറുകെ പന്ത് ക്രോസ് ചെയ്തു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഹ്യൂം സ്ലൈഡ് ചെയ്ത് പന്ത് വലയ്ക്കുള്ളിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. 23ാം മിനിറ്റില്‍ പെക്യൂസന്റെ മറ്റൊരു മികച്ച മുന്നേറ്റം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം