By : Oneindia Malayalam Video Team
Published : November 03, 2017, 11:44

ഇയാൻ ഹ്യൂം കൊച്ചിക്കാരനായി

ഒരിടവേളക്ക് ശേഷം ഇയാൻ ഹ്യൂം വീണ്ടും കൊച്ചിക്കാരനായി. കഴിഞ്ഞ ദിവസമാണ് ഹ്യൂം കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഹ്യൂമിനെ സ്വീകരിക്കാൻ വലിയ ഒരുക്കങ്ങളാണ് ആരാധകർ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വെരി വെരി സ്പെഷ്യല്‍ ഗ്രൂപ്പ് എന്നാണ് ഹ്യൂം മാധ്യമങ്ങളോട് പ്രതികരിച്ചത്. നവംബർ ഏഴിന് കൊച്ചിയിലാണ് ഐഎസ്എല്‍ ആദ്യമത്സരങ്ങള്‍ നടക്കുന്നത്.
കോല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന മത്സരം കൊച്ചിയിലേക്കാണ് മാറ്റിയത്. കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. നവംബര്‍ 17നാണ് ഐഎസ്എല്‍ ഉദ്ഘാടന മത്സരം. ഐഎസ്എല്‍ സെമിഫൈനല്‍, ഫൈനല്‍ വേദികള്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഇത്തവണ ഐഎസ്എല്‍ ഫൈനല്‍ കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചതോടെയാണ് ഉദ്ഘാടന മല്‍സരം കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഐഎസ്എല്‍ മാമാങ്കത്തിന്റേയും കലാശപ്പോര് കൊല്‍ക്കത്തയ്ക്കു ലഭിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം