By: Oneindia Malayalam Video Team
Published : October 25, 2017, 06:26

മെസ്സിയുടെ ചോരയൊലിക്കുന്ന ചിത്രം: ഭീഷണിയുമായി ഐഎസ്

Subscribe to Oneindia Malayalam

അർജൻറീന സൂപ്പർ താരം ലയണല്‍ മെസ്സിയെ ജയിലിലാക്കിയുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. അടുത്ത വർഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് ഭീഷണി ഉയർത്തുന്ന തരത്തിലാണ് ഐഎസ് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ലോകത്തിലെ വമ്പൻ ഇവൻറിന് മുമ്പായി ഭീതി പടർത്തുക ലക്ഷ്യമിട്ടാണ് ഐഎസ് ഇത്തരം പിആർ പരിപാടികള്‍ നടത്തുന്നതെന്നാണ് റിപ്പോർട്ടുകള്‍. റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനു നേരെ ആക്രമണ ഭീഷണിയുമായി ഐഎസിനു മുൻപും വിവിധ ഭീകര സംഘടനകൾ രംഗത്തെത്തിയിരുന്നു. നേരത്തെ, ഫ്രാൻസും ജർമനിയും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മൽസരം നടക്കവെ സമീപത്തു നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുക്കുകയും ചെയ്തു.2016ലെ യൂറോ കപ്പ്, 2017ലെ വനിതാ യൂറോ കപ്പ് എന്നീ ടൂർണമെന്റുകൾക്കു നേരെയും ഐഎസ് ഭീകരർ ഭീഷണി ഉയർത്തിയിരുന്നു. ഇതേത്തുടർന്ന് കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെയാണ് രണ്ടു ടൂർണമെന്റുകളും നടത്തിയത്. അപകടരഹിതമായി ഇവ പൂർത്തിയാക്കുകയും ചെയ്തു

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം