By: Oneindia Malayalam Video Team
Published : July 31, 2017, 01:04

ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ഘടിപ്പിച്ചിട്ടില്ലെങ്കിലും ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാം

Subscribe to Oneindia Malayalam


ഇതുവരെ ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ഘടിപ്പിക്കാന്‍ സാധിക്കാത്തവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജൂലായ് 9ന് സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ആധാര്‍ നന്പറില്ലെങ്കിലും ആദായനികുതി അടയ്ക്കാമെന്ന് ആദായനികുതി വകുപ്പ് തന്നെയാണ് അറിയിച്ചിട്ടുള്ളത്.

അതേ സമയം ഓണ്‍ലൈന്‍ വഴി ആദായനികുതി അടയ്ക്കുന്നവര്‍ക്ക് ആധാര്‍ ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ഇ വെരിഫിക്കേഷന്‍ സാധ്യമാകും. പാന്‍കാര്‍ഡുമായി ആധാര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ ആധാര്‍ രേഖയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് വരുന്ന ഒടിപി കൊടുത്ത് വെരിഫൈ ചെയ്യാന്‍ സാധിക്കും.

ജൂലായ് 31 ആയ തിങ്കളാഴ്ചയാണ് ആദായനികുതി അടയ്ക്കേണ്ട അവസാന തിയ്യതി. ആദായനികുതി വകുപ്പിന്‍റെ സൈറ്റില്‍ നിന്നും വെറും രണ്ടുമിനിറ്റ് കൊണ്ട് ആധാറും പാനും തമ്മില്‍ ഘടിപ്പിക്കാന്‍ സാധിക്കും.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം