By: Oneindia Malayalam Video Team
Published : October 30, 2017, 09:45

കിവീസിനെ മുട്ടുകുത്തിച്ച് ഇന്ത്യ:പരമ്പര ജയം ഇങ്ങനെ

Subscribe to Oneindia Malayalam

അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ന്യൂസിലാൻഡിനെ കീഴടക്കി ഇന്ത്യ. കിവീസിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയ ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ഡെത്ത് ഓവറുകളില്‍ ഇന്ത്യൻ ബൌളർമാർ അവസരത്തിനൊത്തുയർന്നപ്പോള്‍ അവസാന ഓവറില്‍ വജയിക്കാൻ വേണ്ടിയിരുന്ന 15 റണ്‍സ് അടിച്ചെടുക്കാൻ കിവീസിന് കഴിഞ്ഞില്ല. രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും സെഞ്ചുറികളിലൂടെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ഇന്ത്യയ്ക്ക് ടോം ലാത്തം, കെയ്ന്‍ വില്യംസന്‍, കോളിന്‍ മണ്‍റോ എന്നിവരുടെ അര്‍ധസെഞ്ചുറികളിലൂടെയായിരുന്നു ന്യൂസിലന്‍ഡിന്റെ മറുപടി. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടില്ലെങ്കില്‍ ഒരു പക്ഷേ ന്യൂസിലന്‍ഡ് കളി ജയിച്ചേനെ.അസാധ്യമായ ഡെത്ത് ഓവര്‍ ബൗളിംഗാണ് ഭുവനേശ്വര്‍ കുമാറിനൊപ്പം ഭുമ്ര കാഴ്ചവെച്ചത്. അവസാന ഓവറില്‍ 15 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലന്‍ഡിന് വെറും 8 റണ്‍സ് മാത്രമേ കിട്ടിയുള്ളൂ.
. മൂന്ന് വിക്കറ്റോടെ ഭുമ്രയും രണ്ട് വിക്കറ്റോടെ ചാഹലും ഇന്ത്യന്‍ വിജയം ഉറപ്പിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം