By: Oneindia Malayalam Video Team
Published : October 26, 2017, 10:29

കിവികളോട് പ്രതികാരം വീട്ടി ടീം ഇന്ത്യ

Subscribe to Oneindia Malayalam

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം. 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അർധസെഞ്ചുറി നേടിയ ശിഖർ ധവാൻ, ദിനേശ് കാർത്തിക്ക് എന്നിവരാണ് ഇന്ത്യൻ വിജയം എളുപ്പത്തിലാക്കിയത്. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് രോഹിത് ശർമയെ തുടക്കത്തിലേ നഷ്ടമായി. ഒന്നാം ഏകദിനത്തിലും രോഹിത് പരാജയമായിരുന്നു. 3 വിക്കറ്റ് വീഴ്ത്തി ഭുവനേശ്വർ കുമാറും രണ്ട് വീതം വിക്കറ്റെടുത്ത ഭുമ്രയും യുവേന്ദ്ര ചാഹലുമാണ് ബൗളിംഗിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഗ്രാന്‍ഡ്ഹോമാണ് ന്യൂസിലന്‍ഡിന്‍റെ ടോപ സ്കോറര്‍.മുംബൈയിൽ നടന്ന ആദ്യത്തെ ഏകദിന മത്സരം 6 വിക്കറ്റിന് തോറ്റ ഇന്ത്യ ഈ വിജയത്തോടെ പരമ്പര സമനിലയിലാക്കി. ഞായറാഴ്ച കാണ്‍പൂരിലാണ് നിര്‍ണ്ണായകമായ അവസാന ഏകദിനം. സ്കോർ ന്യൂസിലൻഡ് 9 വിക്കറ്റിന് 230 റൺസ്. ഇന്ത്യ 46 ഓവറിൽ 4 വിക്കറ്റിന് 232.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം