By: Oneindia Malayalam Video Team
Published : November 07, 2017, 09:12

നിര്‍ണ്ണായക പോരാട്ടം ഇന്ന്, ആര് നേടും പരമ്പര

Subscribe to Oneindia Malayalam

ഇന്ത്യ ന്യൂസിലന്‍ഡ് ട്വന്‍റി 20 പരമ്പരയിലെ അവസാനത്തേതും നിര്‍ണ്ണായകവുമായ മത്സരം ഇന്ന്. കാര്യവട്ടത്ത് വൈകിട്ട് ഏഴ് മണിക്കാണ് കളി. മഴപ്പേടിയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴക്ക് പുറമെ ഇന്ന് ഉച്ചക്ക് ശേഷം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരം അരങ്ങേറുന്നത്.
ഡല്‍ഹിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയും രാജ്കോട്ടില്‍ നടന്ന രണ്ടാമത്തെ മത്സരത്തില് ന്യൂസിലന്‍ഡും വിജയിച്ചതോടെയാണ് അവസാന പോരാട്ടം ഫൈനലായി മാറിയത്. ല്‍സരത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച വൈകീട്ട് മൂന്നു മുതല്‍ രാത്രി 11 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ അഞ്ച് സ്പെഷ്യലിസ്റ്റ് ബൌളര്‍മാരെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജ് ഒരു പക്ഷേ ഇന്ന് അവസാന ഇലവനില്‍ ഇടംപിടിച്ചേക്കില്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം