By: Oneindia Malayalam Video Team
Published : October 28, 2017, 04:34

ഇന്ത്യ VS ന്യൂസിലാൻഡ്: തോറ്റാല്‍ ഇന്ത്യക്ക് വൻ നഷ്ടം

Subscribe to Oneindia Malayalam


ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. പരമ്പര നിലവില്‍ 1-1 എന്ന നിലക്ക് സമനിലയിലാണ്. പൂനെയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 6 വിക്കറ്റിനാണ് ന്യൂസിലാൻഡ് ജയിച്ചത്. മുംബൈയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 6 വിക്കറ്റിന് തന്നെ ജയിച്ച് ഇന്ത്യ തിരിച്ചടിച്ചു. നാളെ കാണ്‍ പൂരിലാണ് മത്സരം. ഇരുടീമുകള്‍ക്കും നാളെ നടക്കുന്ന മത്സരം നിർണായകമാണ്. ശ്രീലങ്കയെ 5-0നും ഓസ്ത്രേലിയയെ 4-1നുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. ന്യൂസിലാൻഡിനോട് സ്വന്തം നാട്ടില്‍ തോറ്റാല്‍ ഇന്ത്യക്കത് വലിയ ക്ഷീണമാകും. എന്നാൽ രണ്ടാം ഏകദിനത്തിൽ ഇന്ത്യ തിരിച്ചടിച്ചു. ബാറ്റിംഗിൽ രോഹിത് ശർമയുടെ ഫോം മാത്രമാണ് ഇന്ത്യയ്ക്ക് തലവേദന. നാലാം നമ്പറിൽ ദിനേശ് കാർത്തിക്ക് തിളങ്ങുന്നതോടെ ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു തലവേദന മാറിയിട്ടുണ്ട്. ധവാൻ ഫോമിലെത്തിയതും ഇന്ത്യയ്ക്ക് നല്ല വാർത്തയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം