By: Oneindia Malayalam Video Team
Published : October 29, 2017, 05:29

തകർത്തടിച്ച് ഇന്ത്യ, രോഹിത്തിന് സെഞ്ചുറി

Subscribe to Oneindia Malayalam

ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ഏകദിനത്തില്‍ രോഹിത് ശർമക്ക് സെഞ്ചുറി. 106 പന്തിലാണ് രോഹിത് സെഞ്ചുറി കണ്ടെത്തിയത്. വിരാട് കോലി അർധസെഞ്ചുറി നേടി ക്രീസിലുണ്ട്. 58 പന്തിലാണ് കോലി അർധസെഞ്ചുറി കണ്ടെത്തിയത്. ഓപ്പണർ ശിഖർ ധവാൻറെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമാണ് ഈ മത്സരം. പരമ്പരയില്‍ ഇരുടീമും ഓരോ മത്സരങ്ങള്‍ ജയിച്ചതിനാല്‍ ഇന്നത്തെ മത്സരം ഇരുടീമുകള്‍ക്കും നിർണായകമാണ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാൻഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റിന് 337 റണ്‍സടിച്ചു. സെഞ്ചുറികള്‍ നേടിയ ഓപ്പണര്‍ രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍ എത്തിയത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ മുപ്പത്തിരണ്ടാമത്തെ സെഞ്ചുറിയാണിത്. രോഹിതിന്റെ പതിനഞ്ചാമത്തെയും.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം