By: Oneindia Malayalam Video Team
Published : November 02, 2017, 11:36

റെക്കോഡുകള്‍ പഴങ്കഥയാക്കി രോഹിതും ധവാനും

Subscribe to Oneindia Malayalam


ന്യൂസിലന്‍ഡിനെതിരെ ചരിത്രത്തിലാദ്യമായി ഇന്ത്യ ഒരു ട്വന്‍റി 20 വിജയം സ്വന്തമാക്കിയിരിക്കുന്നു. ഇതിന് നമ്മള്‍ കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഓപ്പണര്‍മാരാശ ശിഖര്‍ ധവാനോടും രോഹിത് ശര്‍മ്മയോടുമാണ്. റെക്കോഡ് കൂട്ടുകെട്ടോടെയാണ് ഇരുവരും ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. 158 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ധവാനും രോഹിതും ചേര്‍ന്ന് ഡല്‍ഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ കുറിച്ചത്. ട്വന്‍റി 20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൂട്ടുകെട്ടാണിത്. നിലവില്‍ ഒന്നാം സ്ഥാനത്ത് മാര്‍ട്ടിന്‍ ഗപ്റ്റില്‍- കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ടാണ്. ലോകകപ്പില്‍ സെവാഗ്- ഗംഭീര്‍ കൂട്ടുകെട്ടിന്‍റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ധവാൻ തുടക്കം മുതലേ മികച്ച ഫ്ലോയിലായിരുന്നു. 52 പന്തില്‍ 80 റണ്‍സാണ് ധവാന്‍ നേടിയത്. 55 പന്ത് നേരിട്ട രോഹിതും 80 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെയും(80) ശിഖര്‍ ധവാന്റെയും (80) അര്‍ധ സെഞ്ച്വറിക്കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 202 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കിവീസിന്റെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റിന് 149 റണ്‍സില്‍ അവസാനിച്ചു. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങിനയക്കാനുള്ള കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഇന്ത്യന്‍ ഓപണര്‍മാര്‍ തെളിയിച്ചു

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം