By: Oneindia Malayalam Video Team
Published : November 02, 2017, 03:49

ഇന്ത്യയുടെ വിജയത്തിന് പിന്നിലെ ആ 5 കാര്യങ്ങള്‍

Subscribe to Oneindia Malayalam

അങ്ങനെ ആ കടമ്പയും ഇന്ത്യ മറികടന്നു. ടി20യില്‍ ഇന്ത്യയോടെ ഇതുവരെ തോല്‍ക്കാതിരുന്ന കിവീസ് ഒടുവില്‍ കീഴടങ്ങി. ഡല്‍ഹി ഫിറോസ് ഷാ കോട്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 53 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ജയത്തോടെ ഇന്ത്യൻ പേസർ ആശിഷ് നെഹ്റക്ക് ഗംഭീര യാത്രയയപ്പ് നല്‍കാനും ഇന്ത്യക്കായി. ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സിന് മറുപടിയായി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എടുക്കാനേ ന്യൂസിലന്‍ഡിന് കഴിഞ്ഞുളളൂ. 39 റണ്‍സെടുത്ത ടോം ലാത്തവും 28 റണ്‍സെടുത്ത വില്യംസനും 28 റണ്‍സെടുത്ത സാന്ത്‌നറുമാണ് കീവിസിന് വേണ്ടി പൊരുതിയത്. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യത്തെ വിജയമാണിത്. ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ ഈ കളിയോടെ വിരമിക്കുകയും ചെയ്തു.ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യത്തെ വിജയമാണിത്. ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ ഈ കളിയോടെ വിരമിക്കുകയും ചെയ്തു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം