By: Oneindia Malayalam Video Team
Published : January 24, 2018, 02:26

ഇന്ത്യ Vs സൗത്ത് ആഫ്രിക്ക മൂന്നാം ടെസ്റ്റ് അൽപ്പസമയത്തിനകം

Subscribe to Oneindia Malayalam

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ബാറ്റിങ്. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ട ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നര്‍ ആര്‍ അശ്വിനു പകരം ഒന്നാം ടെസ്റ്റില്‍ കളിച്ച പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയപ്പോള്‍ പരമ്പരയിലാദ്യമായി അജിങ്ക്യ രഹാനെയ്ക്ക് അവസരം ലഭിച്ചു. ആദ്യ രണ്ടു ടെസ്റ്റുകളിലും നിറംമങ്ങിയ രോഹിത് ശര്‍മയ്ക്കു പകരമാണ് രഹാനെ പ്ലെയിങ് ഇലവനിലെത്തിയത്.ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദക്ഷിണാഫ്രിക്കയിലെ ഭാഗ്യവേദിയാണ് വാണ്ടറേഴ്‌സ്. ഇവിടെ ഇതുവരെ കളിച്ച ഒരു ടെസ്റ്റില്‍ പോലും ഇന്ത്യക്കു പരാജയം നേരിട്ടിട്ടില്ല. 1992-93ലെ ആദ്യ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതല്‍ നാലു ടെസ്റ്റുകളാണ് ഇന്ത്യ ഇവിടെ കളിച്ചത്. ഇതില്‍ മൂന്നിലും സമനില പിടിച്ചുവാങ്ങിയ ഇന്ത്യ ഒന്നില്‍ ചരിത്ര വിജയവും സ്വന്തം പേരില്‍ കുറിച്ചിരുന്നു. അതുകൊണ്ടു തന്നെ വാണ്ടറേഴ്‌സിലെ ഈ ഭാഗ്യറെക്കോര്‍ഡ് ഇന്ത്യയെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം