By: Oneindia Malayalam Video Team
Published : November 30, 2017, 10:23

ഐ ലീഗില്‍ ഇന്ത്യൻ ആരോസിന് വിജയത്തുടക്കം

Subscribe to Oneindia Malayalam


ഇന്ത്യൻ യുവനിരയെ അണിനിരത്തി ഐ ലീഗില്‍ അരങ്ങേറിയ ഇന്ത്യൻ ആരോസിന് വിജയത്തുടക്കം. ചെന്നൈ സിറ്റി എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആരോസ് തോല്‍പ്പിച്ചത്. ഇരട്ടഗോളുമായി തിളങ്ങിയ ഇന്ത്യയുടെ അണ്ടർ-17 താരം അനികേത് ജാദവാണ് ആരോസിൻറെ വിജയശില്‍പി. മൂന്നാം ഗോള്‍ ബോറിസ് സിങ് താങ്ജം നേടി. കളി തുടങ്ങി 20ാം മിനിട്ടില്‍ തന്നെ അനികേത് ആരോസിനെ മുന്നിലെത്തിച്ചു. പിന്നീട് രണ്ടാം പകുതിയില്‍ അനികേത് വീണ്ടും വല കുലുക്കി. 90ാം മിനിട്ടിലായിരുന്നു ബോറിസിൻറെ ഗോള്‍ വന്നത്. അണ്ടർ 17 ലോകകപ്പില്‍ കളിച്ച താരങ്ങളുമായി ചെന്നൈ സിറ്റി എഫ് സിക്കെതിരെ കളത്തിലിറങ്ങിയ ആരോസിന് ഗ്രൌണ്ടിലും പിഴച്ചില്ല. ഒത്തിണക്കത്തോടെ കളിച്ച ടീം ഐ ലീഗില്‍ തങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാൻ കഴിവുണ്ടെന്നതിൻറെ സൂചനയാണ് നല്‍കിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം