By: Oneindia Malayalam Video Team
Published : November 17, 2017, 10:38

ദേശീയ ഗാനത്തിനിടെ കോലി ച്യൂയിങ് ഗം ചവച്ചു?

Subscribe to Oneindia Malayalam

ദേശീയ ഗാനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ച്യൂയിങ് ഗം ചവക്കുന്ന വീഡിയോ ചർച്ചയാകുന്നു. കൊല്‍ക്കത്ത ഈഡൻ ഗാർഡൻസില്‍ ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിന് മുൻപെയായിരുന്നു സംഭവം. ഇരുടീമുകളും ടെസ്റ്റിന് മുന്നോടിയായി ദേശീയഗാനത്തിന് അണിനിരന്നപ്പോഴാണ് കോലി ച്യൂയിങ് ഗം ചവച്ചത്. ദേശീയഗാനം തുടങ്ങിയപ്പോഴും കോലിയുടെ വായില്‍ ച്യൂയിങ് ഗം ഉണ്ടായിരുന്നു. നേരത്തെ ജമ്മു കശ്മീർ ക്രിക്കറ്റ് താരം പർവേസ് റസൂലും ഇത്തരത്തില്‍ ച്യൂയിങ് ഗം ചവച്ചതിൻറെ പേരില്‍ വിമർശനം കേട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തിലായിരുന്നു പർവേസ് ച്യൂയിങ് ഗം ചവച്ചത്. മഴ മൂലം 11.5 ഓവർ മാത്രമാണ് മത്സരം നടന്നത്. 17 റണ്‍സിനിടയില്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റും നഷ്ടപ്പെട്ടു. ടെസ്റ്റ് കരിയറില്‍ ആദ്യമായി കോലി പൂജ്യത്തിന് പുറത്താകുന്നതിനും ഈഡൻ ഗാർഡൻസ് സാക്ഷിയായി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം