By: Oneindia Malayalam Video Team
Published : January 02, 2018, 06:57

ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ

Subscribe to Oneindia Malayalam

2017ല്‍ വിജയക്കുതിപ്പ് നടത്തിയ ടീം ഇന്ത്യ പുതുവര്‍ഷത്തെ തങ്ങളുടെ ആദ്യ വെല്ലുവിളിയായ ദക്ഷിണാഫ്രിക്കന്‍ ദൗത്യത്തിന് ഒരുങ്ങിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം ജനുവരി അഞ്ചിന് കേപ്ടൗണില്‍ തുടങ്ങുകയാണ്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലാത്ത ടീം ഇന്ത്യ ഇത്തവണ ചരിത്രം കുറിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.ദക്ഷിണാഫ്രിക്കയില്‍ ഇതുവരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യക്കു വലിയ സാധ്യതകളൊന്നുമില്ല. 17 ടെസ്റ്റുകള്‍ ഇതുവരെ കളിച്ച ഇന്ത്യക്കു രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. എട്ടെണ്ണത്തില്‍ പരാജയം സമ്മതിച്ചപ്പോള്‍ ഏഴു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ഇതുവരെയുള്ള വ്യക്തിഗത പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ രണ്ടു മുന്‍ ഇതിഹാസങ്ങളാണ് മുന്നില്‍. ബാറ്റിങില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് കേമനെങ്കില്‍ ബൗളിങില്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് താരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 25 മല്‍സരങ്ങളില്‍ നിന്ന് ഏഴു സെഞ്ച്വറികളടക്കം 1,741 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം