By: Oneindia Malayalam Video Team
Published : October 28, 2017, 05:00

IPL: വിലയേറിയ താരമാകുമോ ഈ ഇന്ത്യൻ താരം?

Subscribe to Oneindia Malayalam

ഐപിഎല്‍ പുതിയ സീസണിനുള്ള കേളികൊട്ടുണരുമ്പോള്‍ എല്ലാ കണ്ണുകളും മറ്റ് നോക്കുന്നത് ഇനി താരലേലത്തി ലേക്കായിരിക്കും. ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരം ആരെന്നുള്ള തെരഞ്ഞെടുപ്പായി അത് മാറും എന്നതിനാലാണ് അത്. ഐപിഎല്ലിലെ ഇപ്രാവശ്യത്തെ താരലേലത്തില്‍ ഏറ്റവും മൂല്യമേറിയ താരമാകാൻ സാധ്യത കല്‍പിക്കുന്നത് ഒരു ഇന്ത്യൻ താരത്തെയാണ്. അത് മറ്റാരുമല്ല. ഇന്ത്യൻ ഓള്‍റൊണ്ടറും മുംബൈ ഇന്ത്യൻസ് താരവുമായിരുന്ന ഹർദീക് പാണ്ഡ്യ ആയിരിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. ഇന്ത്യൻ ടീമിനായി കാഴ്ചവെക്കുന്ന ഓള്‍ റൌണ്ടിംഗ് പ്രകടനമാണ് ഹർദീകിനെ വിലയേറിയ താരമാക്കി മാറ്റുന്നത്. രണ്ട് വര്‍ഷം മുമ്പ് വെറും 10 ലക്ഷം രൂപയ്ക്കാണ് ഹർദീക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 2015 സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാണ്ഡ്യ 2016 സീസണിൽ തികച്ചും മങ്ങിപ്പോയി. 2017 ൽ പൂർവ്വാധികം ഭംഗിയായി തിരിച്ചുവന്ന പാണ്ഡ്യ ഇന്ത്യൻ ടീമിലും എത്തി. വൈകാതെ സൂപ്പർ ഓള്‍റൗണ്ട് മികവോടെ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളുമായി. ഇപ്പോഴിതാ ഐ പി എല്‍ ടീം വിടാൻ ഒരുങ്ങുകയാണ് പാണ്ഡ്യ.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം