By : Oneindia Malayalam Video Team
Published : April 07, 2018, 09:18

IPL 2018 : ഐപിഎല്ലിന് പ്രൗഢഗംഭീര തുടക്കം

ലോക ക്രിക്കറ്റിന് പുതിയ ദിശമാറ്റം നല്‍കിയ ഐപിഎല്‍ ടൂര്‍ണമെന്റിന്റെ പതിനൊന്നാം പതിപ്പിന് സ്വപ്‌ന സമാനമായ തുടക്കം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിന് ബോളിവുഡിലെയും ക്രിക്കറ്റിലെയും സൂപ്പര്‍ താരങ്ങള്‍ മിഴിവേകി. ഇനി ഒന്നരമാസത്തോളം ക്രിക്കറ്റിന്റെ വിസ്മയ രാവുകളാണ് ആരാധകര്‍ക്കായി കാത്തിരിക്കുന്നത്. ഒരുമണിക്കൂറിലധികം നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷന്‍, പ്രഭുദേവ, വരുണ്‍ ധവാന്‍, ബോളിവുഡിലെ പ്രമുഖ നടിയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍താരം തമന്ന തുടങ്ങിയവര്‍ കാണികള്‍ക്ക് വിരുന്നൊരുക്കി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം