By: Oneindia Malayalam Video Team
Published : October 30, 2017, 10:16

'അമേരിക്കയുമായി ചർച്ചക്ക് പോകുന്നത് ഭ്രാന്ത്' നിലപാടിലുറച്ച് ഇറാൻ

Subscribe to Oneindia Malayalam

ആണവകരാറുമായി ബന്ധപ്പെട്ട് അമേരിക്കയുമായി അനുരഞ്ജന ചർച്ചക്ക് പോകുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. രാജ്യത്തിൻറെ മിസൈല്‍ പദ്ധതി അന്താരാഷ്ട്ര കരാറിൻറെ ലംഘനമല്ല. പ്രതിരോധാവശ്യത്തിനുള്ള മിസൈലുകള്‍ നിർമിക്കുന്നത് ഇറാൻ തുടരുമെന്നും പ്രസിഡൻറ് പറഞ്ഞു. യുഎൻ പ്രമേയത്തിന് വിരുദ്ധമായി ഇറാൻ ഒന്നും ചെയ്യുന്നില്ല. ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ച സാഹചര്യത്തിലാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രസ്താവന. ഇറാന്‍ ആണവകരാറുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഇറാന്‍ പാലിക്കുന്നില്ലെന്ന് കാണിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിന് അനുകൂല റിപ്പോര്‍ട്ട് നല്‍കാന്‍ ട്രംപ് വിസമ്മതിച്ചിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി കരാറിന്റെ ലംഘനമല്ലെന്നാണ് ഇറാന്റെ വാദം. ആണവായുധം വഹിക്കാന്‍ പാകത്തിലല്ല അതിന്റെ രൂപകല്‍പ്പനയെന്നാണ് ഇറാന്‍ ഇതേക്കുറിച്ച് പറയുന്നത്. ആണവകരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ ലംഘിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ശക്തമായ പരിശോധനയാണ് ഏജന്‍സി ഇറാനില്‍ നടത്തുന്നതെന്നും വ്യക്തമാക്കിയിരുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം