By: Oneindia Malayalam Video Team
Published : August 26, 2017, 01:31

ഖത്തര്‍ ഉപരോധം സഹായിച്ചത് ഇറാനെ!

Subscribe to Oneindia Malayalam

ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ പേരില്‍ പുതിയ ഉപരോധവുമായി യു.എസ് രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇറാന് പണമുണ്ടാക്കാന്‍ വഴികളേറെ. ഇറാന്റെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഈടാക്കുന്ന എയര്‍ ട്രാഫിക് ഫീസിനത്തില്‍ മാത്രം ഒരു മാസം ലക്ഷക്കണക്കിന് ഡോളര്‍ ലഭിക്കുന്നുവെന്നാണ് കണക്ക്. ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധവും അയല്‍രാജ്യമായ ഇറാഖിലും മറ്റുമുള്ള ഐ.എസ് ഭീകരരുടെ സാന്നിധ്യവുമൊക്കെ ഇക്കാര്യത്തില്‍ ഇറാന് ഗുണകരമായി തീര്‍ന്നിരിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്‍ കുഴപ്പം പിടിച്ച രാജ്യമാണെന്ന് അമേരിക്ക പറഞ്ഞുകൊണ്ടിരിക്കുമ്പോഴും മേഖലയില്‍ ഏറ്റവും സുരക്ഷിതമായി വിമാനം പറത്താന്‍ പറ്റുന്ന വ്യോമാതിര്‍ത്തി ഇറാന്റേതാണെന്നാണ് ഇത് തെളിയിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം