By: Oneindia Malayalam Video Team
Published : November 17, 2017, 09:55

കൊല്‍ക്കത്തക്കെതിരെ തന്ത്രങ്ങള്‍ മെനഞ്ഞ് റെനി

Subscribe to Oneindia Malayalam

ഐഎസ്എല്‍ നാലാം പതിപ്പിൻറെ ഉദ്ഘാടന മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സും അമർ തൊമർ കൊല്‍ക്കത്തയും. കലൂർ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ന് രാത്രിയാണ് പോരാട്ടം. ഇരുടീമുകളും അവസാന ഒരുക്കങ്ങള്‍ പൂർത്തിയാക്കി. എടികെയുടെ ശക്തമായ പ്രതിരോധമതില്‍ തുളച്ച് അകത്തുകടക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെനി മ്യൂലെസ്റ്റീൻ പ്രതീക്ഷ പ്രടിപ്പിച്ചു. തൻറെ സ്വാഭാവിക പരിശീലന രീതി തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സിലും പുറത്തെടുക്കുകയെന്നും മ്യൂലെസ്റ്റീന്‍ പറഞ്ഞു. രണ്ട് തവണ ചാമ്പ്യന്മാരായ എടികെക്കെതിരെ നടന്ന 8 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ. മൂന്ന് വർഷം മുൻപായിരുന്നു മഞ്ഞപ്പടയുടെ 2-1 ജയം. അതേസമയം കഴിഞ്ഞ മൂന്ന് സീസണുകളില്‍ ആദ്യ എവേ മത്സരങ്ങളില്‍ ഒന്ന് പോലും എടികെ തോറ്റിട്ടില്ല. ബ്ലാസ്റ്റേഴ്സിനെ രണ്ട് ഫൈനലുകളില്‍ തോല്‍പ്പിച്ചതിന് പുറമെ 11 ഗോളുകളും ബ്ലാസ്റ്റേഴ്സിനെതിരെ എടികെ നേടിയിട്ടുണ്ട്. കളിയിലെ കണക്കുകള്‍ ആതിഥേയർക്കെതിരാണെങ്കിലും അതൊന്നും ബ്ലാസ്റ്റേഴ്സിനെ ബാധിക്കില്ലെന്നാണ് പരിശീലകൻ പറയുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം