By: Oneindia Malayalam Video Team
Published : December 01, 2017, 10:24

ഐഎസ്എല്‍ സൂപ്പർപോരാട്ടം: ബംഗളുരുവിനെതിരെ ഗോവക്ക് ജയം

Subscribe to Oneindia Malayalam

ഐഎസ്എല്ലില്‍ ഗോള്‍മഴ കണ്ട മത്സരത്തില്‍ ബംഗളുരു എഫ്സിക്കെതിരെ എഫ് സി ഗോവക്ക് ജയം. ഏഴ് ഗോളും ഒരു ചുവപ്പ് കാർഡും കണ്ട മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളിനാണ് ഗോവ ജയിച്ചത്. ഹാട്രിക് ഗോളുമായി തിളങ്ങിയ സ്പാനിഷ് താരം കോറൂമിനാസാണ് ഗോവയുടെ വിജയശില്‍പ്പി. രണ്ട് ഗോളിന് പിന്നില്‍ന നിന്നിട്ടും പത്ത് പേരാടി ചുരുങ്ങിയിട്ടും ബംഗളുരു എഫ് സി പോരാട്ടവീര്യം കാണിച്ചു. എന്നാല്‍ കോറൂമിനാസിൻറെ 63ാം മിനിട്ടിലെ ഗോള്‍ ഗോവക്ക് ജയമൊരുക്കി. കളി തുടങ്ങി 16ാം മിനിട്ടിലായിരുന്നു സ്പാനിഷ് താരത്തിൻറെ ഗോളിലൂടെ ഗോവ ലീഡ് നേടിയത്. എന്നാല്‍ നാല് മിനിട്ടിനുള്ളില്‍ മികുവിലൂടെ ബംഗളുരു തിരിച്ചടിച്ചു. 33ാം മിനിട്ടില്‍ കോറൂമിനാസ് വീണ്ടും വല ചലിപ്പിച്ചു. തുടർന്ന് ബംഗളുരു എഫ്സിയുടെ ഗോള്‍ മുഖം ഗോവ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. 36ാം മിനിട്ടില്‍ ബംഗളുരുവിന് തിര്ചചടി നല്‍കി ഗുർപ്രീത് സിങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം