• search
By : Oneindia Malayalam Video Team
Published : November 07, 2017, 03:38

ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍, ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ഐഎസ്എല്‍ നാലാം സീസണിന് ഇനി ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. കൊച്ചി പനമ്പിള്ളി നഗറിലെ സ്പോർട്സ് അക്കാദമി ഗ്രൌണ്ടിലാണ് പരിശീലനം നടത്തുന്നത്. സഹപരിശീലകൻ താങ്ബോയ് സിംഗ് തോയുടെ നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്. ഇയാൻ ഹ്യൂം, സി കെ വിനീത് റിനോ ആൻറോ എന്നിവരാണ് നിലവില്‍ പരിശീലനത്തിലുള്ളത്. മുഖ്യപരിശീലകൻ റെനെ മ്യൂളൻസ്റ്റീൻ ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ദിമിതർ ബെർബതോവ് തുടങ്ങി താരങ്ങള്‍ ബുധനാഴ്ചത്തോടെ ടീമിനൊപ്പം ചേരും. അതേസമയം പരിശീലനം കാണാൻ ആരാധകർക്ക് സൌകര്യമുണ്ടാകില്ല. ക്ലോസ്ഡ് ഡോർ പരിശീലമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്. ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലിലാണ് ടീം താമസിക്കുന്നത്. നേരത്തെ ഹൈദരാബാദിലെ ടീമിൻറെ പരിശീലന ക്യാമ്പിലും സ്പെയിനിലെ വിദേശ ക്ലബ്ബുമായുള്ള മത്സരങ്ങളിലും കാണികള്‍ക്കോ മാധ്യമങ്ങള്‍ക്കോ പ്രവേശനം അനുവദിച്ചിരുന്നില്ല. ടീം ഫോർമേഷൻ സംബന്ധിച്ച വിവരങ്ങള്‍ പുറത്താകുമെന്നതിനാല്‍ മത്സരങ്ങളുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പുറത്തുവിട്ടതുമില്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more