By: Oneindia Malayalam Video Team
Published : October 27, 2017, 11:14

ബ്ലാസ്റ്റേഴ്സിന് ആദ്യ തോല്‍വി

Subscribe to Oneindia Malayalam

പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ തോല്‍വി. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് സ്പാനിഷ് ക്ലബ്ബ് മാർബെല എഫ്സി ബ്ലാസ്റ്റേഴ്സിനെ തകർത്തത്. സ്പെയിനിലെ ബ്ലാസ്റ്റേഴ്സിൻറെ ആദ്യ തോല്‍വിയാണിത്. സ്പെയിനിയെ സെഗുണ്ട ഡിവിഷൻ ബി ടീമാണ് മാർബെല എഫ് സി. സ്പെയിനില്‍ ഇതുവരെ നാല് പ്രീസീസണ്‍ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. അതില്‍ അവസാനത്തെ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയത്.നാലു മല്‍സരങ്ങളടങ്ങിയ സന്നാഹ മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക തോല്‍വി കൂടിയാണിത്. ആദ്യ കളിയില്‍ അത്‌ലറ്റിക് ഡി കോയിനെ 1-0ന് തോല്‍പ്പിച്ച് സ്പാനിഷ് മണ്ണില്‍ വിജയാരവം മുഴക്കിയ മഞ്ഞപ്പട രണ്ടാമത്തെ മല്‍സരത്തില്‍ യുവന്റഡ് ടൊറെമോളിനോസുമായി 1-1ന്റെ സമനില വഴങ്ങി. മൂന്നാമത്തെ മല്‍സരത്തില്‍ റയല്‍ ബാലോംപെഡിക്ക ലിനെന്‍സിനെ 2-0നു തോല്‍പ്പിച്ചു ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി.മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിമിതര്‍ ബെര്‍ബറ്റോവിനെയടക്കം പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടും മഞ്ഞപ്പടയ്ക്ക് വിജയം എത്തിപ്പിടിക്കാനായില്ല.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം