By: Oneindia Malayalam Video Team
Published : December 12, 2017, 04:52

തിരിച്ചടികളില്‍ തളരാതെ ബ്ലാസ്റ്റേഴ്സ്

Subscribe to Oneindia Malayalam

ഇന്ത്യൻ സൂപ്പർ ലീഗ് പുരോഗമിക്കുകയാണ്. ഒരു മത്സരം പോലും വിജയിക്കാനാകാതെ തിരിച്ചടികള്‍ ഏറ്റു വാങ്ങി നില്‍ക്കുകയാണ് ബ്ലാസ്റ്റേഴ്സ്. തുടരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് സമനിലയേറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സ് അവസാന കളിയില്‍ ഗോവക്കെതിരെ ദയനീയമായി തോല്‍ക്കുകയും ചെയ്തു. രണ്ടിനെതിരെ അഞ്ച് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിൻറെ തോല്‍വി. സീസണിലെ ബ്ലാസ്റ്റേഴ്സിൻറെ ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്. ഇതൊക്കെയാണങ്കിലും ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും ഒരു സന്തോഷവാർത്തയുണ്ട്. ആരാധകരുടെ കാര്യത്തില്‍ തങ്ങളെ തോല്‍പ്പിക്കാന്‍ ആവില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള 22 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാണികളുടെ എണ്ണത്തില്‍ ബ്ലാസ്‌റ്റേഴ്‌സാണ് നമ്പര്‍ വണ്‍. ഹോംഗ്രൗണ്ടിലെ കാണികളുടെ ശരാശരിയിലാണ് മഞ്ഞപ്പട മറ്റ് ഒമ്പത് ടീമുകളെയും പിന്നിലാക്കിയത്. എന്നാല്‍ എവേ ഫാന്‍സിന്റെ കണക്കില്‍ ്പൂനെ സിറ്റിക്കാണ് ഒന്നാംസ്ഥാനം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം