By: Oneindia Malayalam Video Team
Published : October 29, 2017, 04:20

കൊല്‍ക്കത്തയുടെ പ്രൊമോ ഗാനം: ബ്ലാസ്റ്റേഴ്സിന്റെ ട്രോള്‍

Subscribe to Oneindia Malayalam

ഇന്ത്യൻ ഫുട്ബോളിലെ മെക്ക എന്നറിയപ്പെടുന്നത് കൊല്‍ക്കയാണെങ്കിലും ഐഎസ്എല്ലിൻറെയും കേരള ബ്ലാസ്റ്റേഴ്സിൻറെയും വരവോടെ കേരളത്തിലെ ഫുട്ബോള്‍ ആരാധന വേറെ ലെവലായിട്ടുണ്ടെന്നാണ് മലയാളികള്‍ പറയുന്നത്. ഐഎസ്എല്‍ കിക്കോഫിന് ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനിടെ അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ പ്രൊമോ ഗാനം പുറത്തെത്തിയിരിക്കുന്നത്. ഈ ഗാനത്തില്‍ ഫുട്ബോള്‍ കൊല്‍ക്കത്തയുടെ ഗെയിം ആണെന്നാണ് പറയുന്നത്. ഇത് കേട്ടാല്‍ മലയാളി ഫുട്ബോള്‍ ആരാധകർ വെറുതെയിരിക്കുമോ? ഫുട്ബോള്‍ ബംഗാളിൻറെ കളിയോ? അതിന് കേരളവും ഇവിടുത്തെ പിള്ളേരും ഇല്ലാതാകണം എന്നാണ് ട്രോള്‍. നവംബര്‍ 17നാണ് ഐഎസ്എല്ലിന്റെ നാലാം സീസണിനു തുടക്കമാവുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റികോ ഡി
കൊല്‍ക്കത്തയുമായി ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ രാത്രി എട്ടു മണിക്കാണ് കിക്കോഫ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം