ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
  • search
By : Oneindia Video Malayalam Team
Published : November 23, 2017, 06:44
Duration : 02:38

രണ്ടാം അങ്കത്തിന് ബ്ലാസ്റ്റേഴ്സസ്, കോപ്പലാശാന് മുന്നില്‍ മുട്ടുമടക്കുമോ?


ആദ്യ കളയിലെ പോരായ്മകള്‍ പരിഹരിച്ച് രണ്ടാം അങ്കത്തിന് കേരള ബ്ലാസ്റ്റേഴ്സ് നാളെയിറങ്ങും. സ്വന്തം തട്ടകത്തില്‍ രാത്രി എട്ട് മണിക്ക് നടക്കുന്ന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍. പതിനായിരക്കണക്കിന് വരുന്ന ആരാധകരെ നിരാശരാക്കുന്ന പ്രകടനമായിരുന്നു കൊല്‍ക്കത്തക്കെതിരെ ബ്ലാസ്റ്റേഴ്സിന്‍റേത്. ഗോള്‍രഹിത സമിനിലയോടെയാണ് ജംഷഡ്പൂരും തുടങ്ങിയത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ. ഒരു മത്സരം മാത്രമാണ് കഴിഞ്ഞത്. അതുകൊണ്ട് തന്നെ ഇരുടീമുകളെയും അളക്കുക അസാധ്യം. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് അവിശ്വസിനീയ കുതിപ്പ് നല്‍കിയത് സ്റ്റീവ് കോപ്പലെന്ന പരിശീലകന്‍റെ തന്ത്രങ്ങളായിരുന്നു. മഞ്ഞപ്പടയുടെ പ്രിയപ്പെട്ട കോപ്പലാശാന്‍ ഇത്തവണ എത്തുന്നത് ജംഷഡ്പൂരിന്‍റെ പരിശീലകനായാണ്. കേരള ബ്ലാസ്റ്റേഴ്സ് എന്തെന്നും കൊച്ചിയിലെ ആരാധകര്‍ എങ്ങനെയെന്നും കോപ്പലിന് വ്യക്തമായി അറിയാം. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ബെല്‍ഫോര്‍ട്ടും അനസ് എടത്തൊടിക്കയും ഇത്തവണ കോപ്പലിനൊപ്പമുണ്ട്. ഒരേ പാളയത്തില്‍ കളിപഠിച്ച രണ്ട് പരിശീലകര്‍ തമ്മിലുള്ള പോരാട്ടം കൂടിയാകും നാളത്തേത്. റെനി മ്യൂലന്‍സ്റ്റീനെ കൂടാതെ ബെര്‍ബറ്റോവ് വെസ് ബ്രൌണ്‍ എന്നിവര്‍ കൂടി എത്തിയതോടെ ഐഎസ്എല്ലിലെ മിനി യുണൈറ്റഡായി മാറിയിട്ടുണ്ട് ബ്ലാസ്റ്റേഴ്സ്. യുണൈറ്റഡിനെ പോലെ ആക്രമണമാകും തന്‍റെ ശൈലിയെന്ന് പരിശീലകന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. മറുവശത്ത് പ്രതിരോധം വിട്ട് ഒരു കളിയുമില്ലെന്നാണ് കോപ്പിലിന്‍റെ പക്ഷം. ആന്ദ്രേ ബിക്കെ ആണ് ജംഷഡ്പൂരിന്റെ പ്രതിരോധല കോട്ടയുടെ പ്രധാനി. . സ്പാനിഷ് താരം ടിരിയും മലയാളി താരം അനസ് എടത്തൊടികയും ജൂനിയർ ഇന്ത്യൻ താരം സായ്റുവത് കിമയും പ്രതിരോധത്തിന്‍റെ ശക്തി വര്‍ധിപ്പിക്കുന്നു. ഗോള്‍വല കാക്കാന്‍ സുബ്രതോ പാലിന്‍റെ ഉരുക്കു കൈകളുണ്ട്. സമീഗ് ദൗത്തിയായിരിക്കും മധ്യനിരയുടെ തുറുപ്പുചീട്ട്. കെർവെൻസ് ബെൽഫോർട്ടും സെനഗലിന്റെ ടെല്ലാ എൻഡിയേയും മുന്നേറ്റത്തിലെ പോരാളികളാകും. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ നെടുംതൂണായിരുന്ന കെർവെൻസ് ബെൽഫോർട്ടും സെനഗലിന്റെ ടെല്ലാ എൻഡിയേയുമാണ് മുന്നേറ്റനിരയിലെ കരുത്തന്‍മാര്‍. . ബെര്‍ബറ്റോവും ഇയാന്‍ ഹ്യൂമും വിനീതും ഉള്‍പ്പെടുന്ന മുന്നേറ്റനിരയാണ് കേരളത്തിന്‍റെ ശക്തി. പക്ഷേ കോപ്പലാശാന്‍റെ തന്ത്രങ്ങളെയും പ്രതിരോധ കോട്ടയെയും തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് എങ്ങനെ മുന്നേറുമെന്നത് കാത്തിരുന്നു തന്നെ കാണണം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more