By: Oneindia Malayalam Video Team
Published : November 20, 2017, 10:18

ISL ബംഗുളുരു ജയത്തോടെ തുടങ്ങി

Subscribe to Oneindia Malayalam

ഐഎസ്എല്ലില്‍ ബംഗളുരു എഫ്സിക്ക് വിജയത്തുടക്കം. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ സ്വന്തം ആരാധകർക്ക് മുന്നില്‍ ഐഎസ്എല്ലിലെ കന്നി മത്സരത്തിനിറങ്ങിയ ബംഗളുരു എതിരില്ലാത്ത രണ്ട് ഗോളിന് മുംബൈ സിറ്റിയെ തോല്‍പ്പിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബംഗളുരുവിൻറെ ഗോളുകള്‍ പിറന്നത്. എഡു ഗാർഷ്യയും സൂപ്പർ താരം സുനില്‍ ഛേത്രിയുമാണ് ഗോള്‍ നേടിയത്. 93ാം മിനിട്ടിലായിരുന്നു ഛേത്രിയുടെ ഗോള്‍. ജയത്തോടെ ബംഗളുരു മൂന്ന് പോയിൻറെ് സ്വന്തമാക്കി. കളിയിലുടനീളം ആധിപത്യം ബംഗളുരുവിനായിരുന്നു. ബോള്‍ പൊസിഷനിലും ഷോട്ടിലും മുംബൈയേക്കാള്‍ ആധിപത്യം ബംഗളുരുവിനായിരുന്നു.കഴിഞ്ഞ രണ്ടു സീസണിലും മുംബൈക്ക് വേണ്ടി കളിച്ച സുനിൽ ഛേത്രി ഗോൾ നേടിയ ശേഷം ആഘോഷത്തിൽ പങ്കെടുത്തില്ല. സ്വന്തം കാണികൾക്ക് മുന്നിൽ മുഴുനീളവും സമ്പൂർണ ആധിപത്യം ആണ് ബെംഗളൂരു എഫ് സിക്ക് പുലർത്തിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം