By: Oneindia Malayalam Video Team
Published : November 30, 2017, 11:56

മുംബൈയെ തകർത്ത് പൂനെ

Subscribe to Oneindia Malayalam

ഐഎസ്എല്ലില്‍ അയല്‍ക്കാർ തമ്മിലുള്ള മത്സരത്തില്‍ പൂനെയ്ക്ക് ആവേശ വിജയം. മഹാരാഷ്ട്ര ഡെർബി എന്ന് വിശേഷിപ്പിക്കുന്ന മത്സരത്തില്‍ എക്സ്ട്രാ ടൈമില്‍ നേടിയ ഗോളിലാണ് പൂനെ എഫ് സി മുംബൈ സിറ്റി എഫ് സിയെ തോല്‍പ്പിച്ചത്. മിന്നുന്ന ഫോം തുടരുന്ന എമിലിയാണോ ആല്‍ഫാരോയാണ് പൂനെയുടെ വിജയഗോള്‍ നേടിയത്. കളി തുടങ്ങി 15ാം മിനിട്ടില്‍ തന്നെ ബല്‍വന്ത് സിങ്ങിലൂടെ മുംബൈ ലീഡ് നേടിയിരുന്നു. എന്നാല്‍ 74ാം മിനിട്ടില്‍ പെനാല്‍റ്റിയുടെ രൂപത്തില്‍ പൂനെക്ക് സമനില ഗോള്‍ ലഭിച്ചു. പെനാല്‍റ്റിയെടുത്ത എമിലിയാനോ ആല്‍ഫാരോക്ക് പിഴച്ചില്ല. പിന്നീട് 93ാം മിനിട്ടില്‍ ആല്‍ഫാരോ വീണ്ടും പൂനെയുടെ രക്ഷക്കെത്തി. കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ജേതാക്കളായ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ പൂനെ തകർത്തിരുന്നു. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു പൂനെയുടെ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് പൂനെക്ക് ആറ് പോയിൻറായി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം