By: Oneindia Malayalam Video Team
Published : December 27, 2016, 11:59

മലയാള സിനിമയിലെ കാരണവർ ജഗന്നാഥ വർമ അന്തരിച്ചു

Subscribe to Oneindia Malayalam

സിനിമാതാരം ജഗന്നാഥ വര്‍മ(78) അന്തരിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ലേലം, ആറാം തമ്പുരാന്‍, ന്യൂഡല്‍ഹി, പത്രം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വാരനാടാണ് ജന്മദേശം. നടന്‍ മനുവര്‍മ മകനാണ്. മകള്‍ പ്രിയയെ വിവാഹം ചെയ്തിരിക്കുന്നത് സംവിധായകന്‍ വിജി തമ്പിയാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം