By: Oneindia Malayalam Video Team
Published : January 19, 2018, 03:04

നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയങ്കരനായിരുന്നു ജിത്തു

Subscribe to Oneindia Malayalam

പതിനാലുകാരനായ ജിത്തുവിന്റെ ദാരുണമായ മരണം കുടുംബത്തിനോ നാട്ടുകാര്‍ക്കോ ഇതുവരെ വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ജിത്തുവിന്റെ അച്ഛന്‍ ജോബിനേയും സഹോദരിയേയും എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷമത്തിലാണ് ബന്ധുക്കളടക്കമുള്ളവര്‍. ആ വീടിനെക്കുറിച്ച് പൊതുവേ ആര്‍ക്കും കുറ്റമൊന്നും പറയാനില്ല. സന്തോഷത്തോടെ കഴിഞ്ഞ പോയിരുന്ന കൊച്ച് കുടുംബത്തിലേക്കാണ് ഇടിത്തീ പോലെ ദുരന്തം വന്ന് വീണിരിക്കുന്നത്. കൊല്ലപ്പെട്ട ജിത്തു നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നുകുണ്ടറ എംജിഡിഎച്ച്എസിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ജിത്തു സ്‌കൂളിലെ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. പഠനത്തില്‍ മാത്രമല്ല, മറ്റ് പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു ജിത്തു. ട്യൂഷന്‍ സെന്ററിലും പള്ളിയിലും ജിത്തുവിനെക്കുറിച്ച് മോശമായി ആര്‍ക്കും ഒന്നും പറയാനില്ല.വലുതാകുമ്പോള്‍ പുരോഹിതനാകണം എന്നായിരുന്നുവത്രേ ജിത്തുവിന്റെ ആഗ്രഹം. ആ മോഹമുള്‍പ്പെടെയാണ് സ്വന്തം അമ്മ തന്നെ കരിച്ച് കളഞ്ഞത്. സണ്‍ഡേ ക്ലാസ്സുകളില്‍ ഏറെ താല്‍പര്യത്തോടെ പങ്കെടുത്തിരുന്ന ജിത്തുവിന് ദൈവിക കാര്യങ്ങളില്‍ പ്രായത്തില്‍ കവിഞ്ഞ അറിവുമുണ്ടായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം