By: Oneindia Malayalam Video Team
Published : November 28, 2017, 03:08

'തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ചുമക്കണം?'

Subscribe to Oneindia Malayalam

സമകാലിക സംഭവങ്ങള്‍, അതെന്തുമാകട്ടെ, രാഷ്ട്രീയമോ സാംസ്കാരികമോ എന്തുതന്നെയായാലും നിലപാടുകള്‍ വെട്ടി ത്തുറന്ന് പറയുന്നയാളാണ് സംവിധായകനും നടനുമായ ജോയ് മാത്യു. പല വിഷയങ്ങളിലും ജോയ് മാത്യുവിൻറെ നിലപാടുകള്‍ വിവാദമാകാറുണ്ട്. ഏറ്റവുമൊടുവില്‍ ഹാദിയ കേസിലാണ് പ്രതികരണവുമായി ജോയ് മാത്യു എത്തിയിരിക്കുന്നത്. അച്ഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും പ്രത്യേകിച്ച് മലയാള സാഹിത്യത്തിലും സിനിമയിലും) പ്രശ്‌നം തന്നെ എന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുമക്കണം എന്നതാണ് ഇന്ന് തന്റെ ഉറക്കം കെടുത്തുന്ന ചിന്ത എന്നാണ് ജോയ് മാത്യു പറയുന്നത്. എന്താണ് നിങ്ങളുടെ ചിന്ത എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം