By : Oneindia Malayalam Video Team
Published : January 13, 2018, 05:10

'നിങ്ങളോടൊപ്പം ഞാനുമുണ്ട് സഹോദരാ' ശ്രീജിത്തിന് പിന്തുണയുമായി നിവിൻ

ജസ്റ്റിസ് ഫോർ ശ്രീജിത്ത് ഹാഷ് ടാഗ് ക്യാമ്പയിന് സമൂഹമാധ്യമങ്ങളിൽ പിന്തുണയേറുന്നു. ഏറ്റവുമൊടുവിൽ നിവിൻ പോളി അടക്കമുള്ള സിനിമാതാരങ്ങളും ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തി. ''നിങ്ങളോടൊപ്പം ഞാനുമുണ്ട് സഹോദരാ, നിങ്ങളുടെ ഒറ്റയാൾ പോരാട്ടത്തിന് ബിഗ് സല്യൂട്ട്'' എന്ന് ഫേസ്ബുക്കിൽ കുറിച്ചാണ് നിവിൻപോളി ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം, ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് വിടാനാകില്ലെന്ന് കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചു. പ്രസ്തുത പരാതിയിൽ സിബിഐ അന്വേഷണം നടത്താനാകില്ലെന്നാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരിക്കുന്നത്.സഹോദരന്റെ കൊലപാതകത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് ഒറ്റയാൾ സമരം നടത്തുന്നത്. നിലവിൽ 763 ദിവസങ്ങൾ പിന്നിട്ടിട്ടും ശ്രീജിത്തിന് നേരെ അധികൃതരോ ഭരണകർത്താക്കളോ തിരിഞ്ഞുനോക്കിയിട്ടില്ല. അനിയന്റെ കൊലപാതകത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, തനിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നുമാണ് ശ്രീജിത്തിന്റെ ആവശ്യം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം