By : Oneindia Malayalam Video Team
Published : May 04, 2017, 05:39

'ടിപിയെ കൊന്നതിന് പിന്നില്‍ പിണറായി'

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കെ കെ രമ. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ പിണറായി വിജയനും പങ്കുണ്ടെന്ന് പേരെടുത്ത് പറഞ്ഞ് കെ കെ രമ ആരോപിക്കുന്നത് ഇതാദ്യമായാണ്. ഇതിന് വ്യക്തായ തെളിവുകളുണ്ടെന്നും രമ പറയുന്നു. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവി വഹിച്ചിരുന്ന പിണറായി വിജയന് കൊലപാതക വിവരം അറിയാമായിരുന്നുവെന്നാണ് കെ കെ രമ പറയുന്നത്. പിണറായിയുടെ അനുമതിയില്ലാതെ കൊലപാതകം ആസൂത്രണം ചെയ്യില്ലെന്നും രമ പറയുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം