By: Oneindia Malayalam Video Team
Published : May 03, 2017, 12:10

മാണിയും സിപിഎമ്മും ഒറ്റക്കെട്ട്! കേരളരാഷ്ട്രീയം കലുഷിതമാകുമോ?

Subscribe to Oneindia Malayalam

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി കൈകോര്‍ക്കാന്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി തീരുമാനിച്ചു. കോണ്‍ഗ്രസ് ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കിയാണ് എല്‍ഡിഎഫിന്റെ പിന്തുണ സ്വകരിക്കാന്‍ മാണി തീരുമാനിച്ചത്. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും കേരള കോണ്‍ഗ്രസിന് ആറും ഇടതുമുന്നണിക്ക് ഏഴും പി സി ജോര്‍ജിന് ഒരാളും എന്നതാണ് ജില്ലാ പഞ്ചായത്തില്‍ കക്ഷിനില. ഇതില്‍ സിപിഐയുടെ ഏക പ്രതിനിധിയും പി സി ജോര്‍ജിന്റെ പ്രതിനിധിയും വിട്ടുനില്‍ക്കും. അതേസമയം എല്‍ഡിഎഫ് പിന്തുണ സ്വീകരിക്കാനുള്ള മാണിയുടെ നീക്കത്തോട് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുള്ളതായാണ് സൂചന.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം