By: Oneindia Malayalam Video Team
Published : October 27, 2017, 10:35

കോടിയേരിക്കെതിരെ വീണ്ടും സുരേന്ദ്രൻ

Subscribe to Oneindia Malayalam


സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വീണ്ടും വിമർശനങ്ങള്‍ ഉന്നയിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കള്ളക്കടത്തുകേസിലെ പ്രതി കാരാട്ടുഫൈസലുമായി കോടിയേരി ബാലകൃഷ്ണന് വളരെ അടുത്ത ബന്ധമാണുള്ളതെന്ന് കെ സുരേന്ദ്രൻ ആരോപിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയില്‍ സ്വര്‍ണകള്ളക്കടത്തുകേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയോട് സിപിഎം എടുക്കുന്ന നിലപാട് ആശയപാപ്പരത്തിന്റെ സൂചനയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു.കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുന്ന കാലത്ത് കൊടുവള്ളി പൊലിസ് സ്റ്റേഷനില്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച കേസുണ്ടായിരുന്നു. ഇത് കോടിയേരിയുടെ ഓഫീസ് ഇടപെട്ടാണ് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് വിട്ടുകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.കാരാട്ട് ഫൈസില്‍ യഥാര്‍ത്ഥത്തില്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ ബിനാമിയാണ്. ഇവര്‍ തമ്മില്‍ അടുത്ത ബിസിനസ് ബന്ധമുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം