By : Oneindia Malayalam Video Team
Published : November 15, 2017, 10:05

നാണമുണ്ടെങ്കില്‍ പിണറായി രാജിവെക്കണമെന്ന് സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. സുരേന്ദ്രൻ ഇരട്ടച്ചങ്കനല്ല, വെറും ഓട്ടമുക്കാലാണെന്നാണ് അദ്ദേഹം പറയുന്നത്. കായല്‍ കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിച്ചുകൊണ്ട് അതിരൂക്ഷമായ വിമർശനങ്ങളാണ് കോടതി നടത്തിയത്. ഹൈക്കോടതിയുടെ അടി മുഖ്യമന്ത്രി പിണറായി വിജയൻറെ മുഖത്ത് കിട്ടിയ അടിയാണെന്നാണ് സുരേന്ദ്രൻറെ വിമർശം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻറെ വിമർശം. നാണവും മാനവുമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത്രയും രൂക്ഷമായ പ്രതികരണം പിണറായി വിജയന്റെ നിലപാടിനേറ്റ പ്രഹരമാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവെക്കണം. ഇത്രയും വലിയ ഒരു തട്ടിപ്പുകാരന് സര്‍ക്കാരിനെതിരെ കേസ്സു കൊടുക്കാനുള്ള അവസരമൊരുക്കിയത് പിണറായി വിജയനാണെന്നും സുരേന്ദ്രൻ പറയുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം