By : Oneindia Malayalam Video Team
Published : June 16, 2017, 11:03

സുരേന്ദ്രന്റെ പരാതി 'മരിച്ച'യാള്‍ കോടതിയില്‍ നേരിട്ടെത്തി

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ മരിച്ചുപോയെന്ന് കാണിച്ചവരുടെ പട്ടികയിലുള്ളയാള്‍ ഹൈക്കോടതിയില്‍ ഹാജരായി. മുപ്പത്തിയേഴാം ബൂത്തിലെ എണ്ണൂറാമത്തെ വോട്ടറായ അമ്മദ് കുഞ്ഞിയാണ് താന്‍ ജീവിച്ചിരിപ്പുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുള്ള താന്‍ വോട്ടുചെയ്‌തെന്നും കോടതിയെ അറിയിച്ചത്. അബ്ദുല്‍ റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ഥി ആയിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ തെരഞ്ഞെടുപ്പ് ഹരജിയിലാണ് അമ്മദ് കുഞ്ഞി മരിച്ചുപോയതാണെന്നും ഇയാളുടെ പേരില്‍ വോട്ട് മറ്റാരോ ചെയ്തിട്ടുണ്ടെന്നും ആരോപിച്ചിരുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം