By: Oneindia Malayalam Video Team
Published : November 03, 2017, 02:08

കമലിനെതിരെ ബിജെപി, 'ഹാഫിസ് സെയിദിനോട് ഉപമിച്ചു'

Subscribe to Oneindia Malayalam

കമല്‍ ഹസനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന കമലിന്‍റെ പ്രസ്താവനക്കെതിരെയാണ് ബിജെപി രംഗത്തു വന്നിരിക്കുന്നത്. കമലിന് ലഷ്‌കര്‍ ഇ ത്വായ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ സ്വരമാണെന്ന് ബി.ജെ.പി. ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹറാവു കുറ്റപ്പെടുത്തി. ചിദംബരത്തിന്റെയും ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെയും ഗണത്തില്‍ പെട്ടിരിക്കുകയാണ് കമല്‍. പാകിസ്താന് ഗുണകരമായ പ്രസ്താവനയാണിത്. ഇതുപോലുള്ള വില കുറഞ്ഞ രാഷ്ട്രീയ നീക്കങ്ങള്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും നരംസിംഹ റാവു പറഞ്ഞു. തമിഴ് മാസികയായ ആനന്ദ വികടനില്‍ എഴുതിയ കോളത്തിലാണ് കമല്‍ രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞത്. നോട്ട് നിരോധനത്തെയും കമല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തു വന്നിരിക്കുന്നത്. നേരത്തെ വിജയ് ചിത്രം മെഴ്സലിനെതിരെയും ബിജെപി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം