By: Oneindia Malayalam Video Team
Published : April 05, 2017, 11:58

മലപ്പുറത്ത് ലീഗ് വിയര്‍ക്കുമോ?

Subscribe to Oneindia Malayalam

ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി ഫൈസലിനെ പിന്തുണയ്ക്കാന്‍ കാന്തപുരം വിഭാഗം തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന നിലപാടില്‍ മാറ്റം വരുത്തേണ്ടെന്നാണ് കാന്തപുരം വിഭാഗം തീരുമാനിച്ചിരിക്കുന്നതെന്നും മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കാന്‍ മുസ്ലീം ലീഗ് ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ള എപി വിഭാഗം സുന്നികളുടെ പിന്തുണ ഉറപ്പാക്കാന്‍ ചില ദൂതന്മാര്‍ വഴി കുഞ്ഞാലിക്കുട്ടി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുമായി ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം