By: Oneindia Malayalam Video Team
Published : October 25, 2017, 11:36

പ്രതിഷേധിച്ച വിദ്യാർഥികളെ ക്യാംപസില്‍ കയറി മർദിച്ച് എംഎല്‍എ

Subscribe to Oneindia Malayalam

തനിക്കെതിരെ പ്രതിഷേധിച്ച കോളജ് വിദ്യാർഥികളെ കോളജ് ക്യാംപസിനുള്ളില്‍ വെച്ച് കാരാട്ട് റസാഖ് എംഎല്‍എ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊടുവള്ളി കെഎംഒ ആർട്സ് കോളജ് ക്യാംപസില്‍ കയറിയാണ് എംഎല്‍എ വിദ്യാർഥികളെ മർദിച്ചത്. തനിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെയാണ് എംഎല്‍എ മർദിച്ചത്. മീഡിയവണ്‍ ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കോളജില്‍ പരിപാടിക്കെത്തിയ കാരാട്ട് റസാഖ് എംഎല്‍എക്കെതിരെ അഴിമതിയാരോപണം ഉയർത്തി എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആർട്സ് കോളജ് കാമ്പസിലേക്ക് എംഎല്‍എ എത്തിയതും നടന്നു പോകുകയായിരുന്ന എംഎസ്എഫ് പ്രവർത്തകരെ മർദിച്ചതും. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എം.എല്‍.എ ഓടി അടുക്കുമ്പോള്‍ എം.എല്‍യുടെ ഒന്നിച്ചുള്ള പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ തടയാന്‍ പിന്നാലെ പോകുന്നതും വീഡിയോയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ എം.എല്‍.എക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.നേരത്തെ എം.എല്‍.എയ്‌ക്കെതിരെ പ്രതിഷേധം നടത്തിയ എം.എസ്.എഫ് നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം