By: Oneindia Malayalam Video Team
Published : December 09, 2017, 03:39

മദ്യപിച്ചെത്തിയ ഓട്ടോഡ്രൈവര്‍ പോലീസുകാരനെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

Subscribe to Oneindia Malayalam

മദ്യപിച്ചെത്തിയ ഓട്ടോഡ്രൈവര്‍ പോലീസുകാരനെ തല്ലുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കര്‍ണാടകയിലാണ് സംഭവം. നല്ല തിരക്കുള്ള റോഡിലാണ് അടി നടന്നത്. കണ്ടാല്‍ മധ്യവയസ്‌കനെന്നു തോന്നുന്നയാളാണ് ഓട്ടോഡ്രൈവര്‍. മദ്യപിച്ചെത്തിയ ഇയാള്‍ പോലീസുകാരനെ തല്ലുകയായിരുന്നു. പോലീസുകാരെ ചീത്ത വിളിച്ചുകൊണ്ടാണ് ഇയാള്‍ അദ്യം റോഡിനു സമീപത്തേക്ക് വരുന്നത്. എന്നാല്‍ പിന്നീട് അത് അടിയായി മാറുകയായിരുന്നു.

ആദ്യമൊക്കെ പോലീസുകാരനെ തള്ളികൊണ്ടായിരുന്നു ഓട്ടോഡ്രൈവര്‍ സംസാരിച്ചു തുടങ്ങിയത്. എന്നാല്‍ നിമിഷനേരം കൊണ്ട് ഇയാള്‍ പോലീസികാരനെ അടിച്ചു. പിന്നീട് ഉച്ചത്തില്‍ സംസാരിച്ചുകൊണ്ട് റോഡിനു സമീപത്തുകൂടെ നടന്നു. എന്നാല്‍ അടി കിട്ടിയ പോലീസുകാരന്‍ വിട്ടുകൊടുത്തില്ല. ഡ്രൈവറുടെ ഷര്‍ട്ടിനു കേറി പിടിച്ചു. ഇതോടെ ഡ്രൈവര്‍ വീണ്ടും തിരിച്ചുവന്നു. പോലീസുകാരനെ വീണ്ടും അടിക്കാന്‍ തുടങ്ങി. അപ്പോഴൊന്നും ആ പോലീസുകാരന്‍ ഡ്രൈവറെ തിരിച്ചടിച്ചില്ല.


മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ വീണ്ടും വീണ്ടും പോലീസുകാരനെ തല്ലാന്‍ തുടങ്ങി. ഇതോടെ ക്ഷമ കെട്ട പോലീസുകാരന്‍ ഡ്രൈവറെ തിരിച്ചു തല്ലി. എന്നാല്‍ ഡ്രൈവര്‍ പിന്നെയും അടിക്കാനായി മുന്നോട്ടു വന്നു. ഈ സമയം ഇതെല്ലാം കണ്ടുനിന്ന മറ്റൊരു പോലീസുകാരന്‍കൂടി ഇവര്‍ക്കിടയിലേക്ക് വന്നു. പിന്നീട് രണ്ടും പോലീസുകാരും ഡ്രൈവറെ തല്ലി. ഈ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും കണ്ടുനിന്നവരില്‍ ഒരാള്‍ പോലും പ്രതികരിക്കാന്‍ മുന്നോട്ടുവന്നിരുന്നില്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം