By: Oneindia Malayalam Video Team
Published : October 25, 2017, 05:35

മഞ്ഞപ്പടയുടെ കലിപ്പ് വീഡിയോ പുറത്ത്

Subscribe to Oneindia Malayalam

ആരാധകരെ ആവേശത്തിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിൻറെ പുതിയ പ്രൊമോഷണല്‍ ഗാനം പുറത്തിറങ്ങി. എല്ലാ ടീമുകളെയും എങ്ങനെ നേരിടണമെന്നും പാട്ടില്‍ പറയുന്നുണ്ട്. മലയാളത്തിൻറെ വമ്പൻ ഹിറ്റായ പ്രേമം സിനിമയിലെ കലിപ്പ് ഗാനത്തിൻറെ അതേ ഈണത്തിലാണ് പ്രൊമോ ഗാനവും ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തില്‍ വെച്ച് കഴിഞ്ഞ മാസം ഗാനത്തിൻറെ ചിത്രീകരണം നടന്നിരുന്നു. കട്ടക്കലിപ്പ് ഗാനത്തിന് ഇതിനകം വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജേഷ് മുരുകേഷന്‍റെതാണ് സംഗീതം.മൂന്നാം പ്രീസീസണ്‍ മത്സരത്തില്‍ റയല്‍ ബലോംപെഡികക്കെതിരെ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടത്. സച്ചിനും വീഡിയോയിലുണ്ട്.നവംബര്‍ 17 മുതലാണ് ഐഎസ്എല്ലിന് തുടക്കമാകുന്നത്. 17 ആം തീയതി വെള്ളിയാഴ്ച അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ സഹപരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം