• search
By : Oneindia Malayalam Video Team
Published : November 10, 2017, 09:57

കേരളത്തിലേക്ക് ഐപിഎല്‍?

ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ഏകദിനം നടന്നത് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലാണ്. മഴ വില്ലനായെത്തിയെങ്കിലും കളിക്കായി കാണികള്‍ അവസാനനിമിഷം വരെ സ്റ്റേഡിയത്തില്‍ കാത്തിരുന്നു. സ്റ്റേഡിയവും ആരാധകരും ഗംഭീരമായതോടെ തിരുവനന്തപുരം സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താൻ ബിസിസിഐ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. ഐപിഎല്‍ മത്സരങ്ങള്‍ക്കായി തങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്ടട്ടറി ജയേഷ് ജോര്‍ജ് അറിയിച്ചു. ഫ്രാഞ്ചൈസിമാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. മനോഹരമായ സ്‌റ്റേഡിയവും ഡ്രൈനേജ് സിസ്റ്റവും മൈതാനത്തിനുണ്ട്. മത്സരങ്ങള്‍ നടത്താന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മഴ മൂലം എട്ടോവറാക്കി ചുരുക്കിയ മത്സരത്തില്‍ 6 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാൻഡിനെ തോല്‍പ്പിച്ചത്. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നതെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. 30 വർഷത്തിന് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം തിരുവനന്തപുരത്ത് നടക്കുന്നത്. മത്സരത്തില്‍ 6 റണ്‍സിന് ഇന്ത്യ ജയിച്ചു. ന്യൂസിലാൻഡിനെതിരായ പരമ്പര സ്വന്തമാക്കുകയും ചെയ്തു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more